News - 2025

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്ന് ഹംഗറിയില്‍ തുടക്കം: സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോസഫ് പാംപ്ലാനിയും

പ്രവാചകശബ്ദം 05-09-2021 - Sunday

ബുഡാപെസ്റ്റ്: വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുസാന്നിധ്യം വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് 52ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇന്നു ആരംഭമാകും. ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറില്‍ ഇന്നു വൈകുന്നേരം നാലിന് കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്‌കോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.

സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്‍പതിന് അദ്ദേഹം അന്തര്‍ദേശീയ ദൈവശാസ്ത്ര പഠന ശിബിരത്തില്‍ പ്രബന്ധം അവതരിപ്പിക്കും. സമാപന ദിവസമായ 12ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. കത്തോലിക്കാ വിശ്വാസികളില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ആരംഭിച്ചത്.

1881ല്‍ ഫ്രാന്‍സിലെ ലില്ല് നഗരത്തിലാണ് ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. 1964ല്‍ ബോംബെയില്‍വച്ചു നടന്ന 38ാമത് കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സംബന്ധിച്ചിരുന്നു. ഇതിനു മുന്പ് 2016ല്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു കോണ്‍ഗ്രസ്. നാലു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നു. കോവിഡിനെ തുടര്‍ന്നാണ് നീട്ടിവെച്ചത്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 690