News - 2025
ഫാ. ജേക്കബ് പ്രസാദ് പാപ്പയുടെ പ്രബോധനങ്ങളുടെ മലയാള വിവര്‍ത്തകന്‍
പ്രവാചകശബ്ദം 07-09-2021 - Tuesday
കൊച്ചി: മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളുടെയും മറ്റ് പ്രബോധനങ്ങളുടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായി പുനലൂര്‍ രൂപതാംഗമായ റവ. ഡോ. ജേക്കബ് പ്രസാദിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ റവ. ഡോ. ജേക്കബ് പ്രസാദ് ദീര്‍ഘകാലം ആലുവ കാര്‍മ്മല്‍ഗിരി മേജര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. പിന്നീട് പ്രസ്തുത സെമിനാരിയുടെ റെക്ടറായും ആലുവ പൊന്തിഫിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കെസിബിസി ബൈബിള്‍ റിവിഷന്‍ കോര്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.