News - 2025

ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കാം: വിര്‍ച്വല്‍ ടൂറിലൂടെ

പ്രവാചകശബ്ദം 08-09-2024 - Sunday

കൊച്ചി: പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ കൊണ്ടാടുമ്പോള്‍ വിര്‍ച്വല്‍ ടൂറിലൂടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുവാന്‍ സുവര്‍ണ്ണാവസരം. പ്രമുഖ വിര്‍ച്വല്‍ റിയാലിറ്റി വെബ്സൈറ്റായ പി4പനോരമയാണ് വീട്ടില്‍ ഇരിന്നുക്കൊണ്ട് തന്നെ ദേവാലയം സന്ദര്‍ശിക്കാവുന്ന വിധത്തില്‍ മനോഹരമായ വിധം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം 360°യില്‍ ക്രമീകരിച്ചിരിക്കുന്നത്.

'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍' എന്ന ഗാനത്തിന്റെ തമിഴ് വേര്‍ഷന്റെ അകമ്പടിയോടെയാണ് വിര്‍ച്വല്‍ ടൂറിലൂടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുവാന്‍ അവസരമുള്ളത്. ആരംഭ കവാടം മുതല്‍ നിത്യാരാധന ചാപ്പല്‍ വരെ തീര്‍ത്ഥാടനകേന്ദ്രത്തിലെ ഏഴോളം സ്ഥലങ്ങള്‍ വിര്‍ച്വല്‍ ടൂറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിര്‍ച്വലായി വേളാങ്കണ്ണി സന്ദര്‍ശിക്കുവാന്‍: ‍ https://www.p4panorama.com/panos/vailankanni/

More Archives >>

Page 1 of 691