News - 2025

വര്‍ഗ്ഗീയവാദിയാക്കാനുള്ള ശ്രമം പൊളിഞ്ഞു: മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് യോജിച്ച് ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ പ്രതികരണം

പ്രവാചകശബ്ദം 12-09-2021 - Sunday

കൊച്ചി: യുവജനങ്ങള്‍ക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന നാര്‍ക്കോ ലവ് ജിഹാദ് വിഷയങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയോട് യോജിച്ച് ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ പ്രതികരണം. മാതൃഭൂമി ന്യൂസ്, ന്യൂസ് 18 ചാനലുകളാണ് വിഷയത്തില്‍ യൂട്യൂബ് കമ്മ്യൂണിറ്റി സര്‍വ്വേ നടത്തിയത്. ഇതില്‍ ഭൂരിപക്ഷവും ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരിന്നു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്നതായിരിന്നു മാതൃഭൂമി ന്യൂസ് നടത്തിയ സര്‍വ്വേയുടെ ചോദ്യം. ഒരു ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത ഈ സര്‍വ്വേയില്‍ 55%വും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നാണ് പ്രതികരണം നടത്തിയത്. 33% മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. 12% അഭിപ്രായമില്ലെന്നും പ്രതികരിച്ചു.

നാര്‍ക്കോട്ടിക് ജിഹാദ് ബിഷപ്പിന്‍റേത് വര്‍ഗ്ഗീയ പരാമര്‍ശമോ എന്നതായിരിന്നു ന്യൂസ് 18 ചാനലിന്റെ കമ്മ്യൂണിസ്റ്റി സര്‍വ്വേ ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 71%വും ബിഷപ്പിന്‍റേത് വര്‍ഗ്ഗീയ പരാമര്‍ശമല്ലായെന്നാണ് പ്രതികരണം നടത്തിയത്. 29% മാത്രമാണ് യോജിച്ചത്. 19,000 ആളുകളാണ് ന്യൂസ് 18 സര്‍വ്വേയില്‍ പങ്കെടുത്തത്. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വര്‍ഗ്ഗീയവാദിയാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെയും രാഷ്ട്രീയ ബുദ്ധിജീവികളുടെയും പ്രീണന നിലപാടിന് ഇരട്ടപ്രഹരം നല്‍കുന്നതാണ് സര്‍വ്വേഫലം. അതേസമയം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ എം‌എല്‍‌എ മാണി സി കാപ്പനും ജോസ് കെ മാണിയും രംഗത്തുവന്നിട്ടുണ്ട്. ബിഷപ്പിന് സോഷ്യല്‍ മീഡിയായിലും പിന്തുണയേറുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 693