News - 2025

രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിമൂന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ (സെപ്റ്റംബര്‍ 18 ശനിയാഴ്ച )

പ്രവാചകശബ്ദം 16-09-2021 - Thursday

അനുദിന വിശ്വാസ ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും സഭാപ്രബോധനങ്ങളും ആധികാരികവും എളുപ്പത്തില്‍ മനസിലാക്കുവാന്‍ സഹായിക്കുന്നതുമായ വിധത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ പതിമൂന്നാമത്തെ ക്ലാസ് മറ്റന്നാള്‍ (സെപ്റ്റംബര്‍ 18 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്.

പൊതു പൗരോഹിത്യം, സ്ഥൈര്യലേപനത്തിലൂടെ നല്കപ്പെടുന്ന അഭിഷേകത്തിന്റെ ഫലങ്ങള്‍, കൂദാശകളിലൂടെയുള്ള പൊതുപൗരോഹിത്യത്തിന്റെ വിനിയോഗം, റീത്തുകള്‍, സാർവ്വത്രിക സഭ, റീത്തുകൾ സഭയുടെ സാർവ്വത്രികതയ്ക്ക് തടസ്സമാണോ ഇത്തരത്തില്‍ വിവിധ വിഷയങ്ങളാണ് മറ്റന്നാള്‍ നടക്കുന്ന ക്ലാസില്‍ പങ്കുവെയ്ക്കുക. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക.

ക്ലാസിന് ഒരുക്കമായി ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നൂറുകണക്കിനാളുകളാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 694