News - 2025

നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

പ്രവാചകശബ്ദം 17-09-2021 - Friday

കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ അഞ്ജുന ഗ്രാമത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തട്ടിക്കൊണ്ടുപോയി 24 മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ഫാ. ലൂക്കാ യാക്കുസാക്കിനെ തട്ടിക്കൊണ്ടുപോയവർ മോചിപ്പിച്ചുവെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഉചെച്ചുക്വു പറഞ്ഞു. വൈദികനെയും തട്ടിക്കൊണ്ടുപോകുന്നവരുടെ തടവറയിൽ കഴിയുന്ന മറ്റുള്ളവരുടെയും മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും മോചനത്തിന് നന്ദി അര്‍പ്പിച്ച് കൃതജ്ഞത ദിവ്യബലി അര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമായ അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കായെ തട്ടിക്കൊണ്ടു പോകുന്നത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ നൈജീരിയയിലെ ആയുധധാരികളെ സംബന്ധിച്ചിടത്തോളം "ലാഭകരമായ വ്യവസായ"മായാണ് നോക്കികാണുന്നത്. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകുന്നത്. മിക്കപ്പോഴും ഇതിന് ഇരകളാകുന്നത് കത്തോലിക്ക വൈദികരാണ്. അതേസമയം ഫാ. ലൂക്കായെ മോചിപ്പിക്കുവാന്‍ മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 694