India - 2025
സത്യം തുറന്നു പറയുന്നവരെ ആർഎസ്എസ് വാലിൽ കെട്ടിയിടാൻ ശ്രമം, മാധ്യമങ്ങളുടേത് നിക്ഷിപ്ത അജണ്ട: താമരശ്ശേരി രൂപത കെസിവൈഎം
പ്രവാചകശബ്ദം 17-09-2021 - Friday
താമരശ്ശേരി: ഉപപാഠ പുസ്തകത്തെ സംബന്ധിച്ച് രൂപതാ മതബോധന കേന്ദ്രം ഇറക്കിയ പ്രസ്താവനയിലെ പ്രസക്തഭാഗം ഒഴിവാക്കി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നിക്ഷിപ്ത അജണ്ട പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് താമരശ്ശേരി രൂപത കെസിവൈഎം. മതബോധന കേന്ദ്രം ഇറക്കിയ ഉപപാഠപുസ്തകത്തെ സംബന്ധിച്ച കൃത്യമായ വിശദീകരണമാണ് രൂപത മതബോധന കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രസ്താവനയിൽ, ഉപപാഠപുസ്തകം പ്രസിദ്ധീകരിച്ചതിന്റെ കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെസിവൈഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ടു കാരണങ്ങളാണ് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുള്ളത്. ആദ്യത്തേതു ക്രൈസ്തവ യുവജനങ്ങളെ വിശ്വാസത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമത്തെ പ്രതിരോധിക്കുകയെന്നതാണെന്നും രണ്ടാമത്തേത് Sex-Terrorism ക്രൈസ്തവ യുവതികളിൽ നടപ്പിലാക്കാനുള്ള ചില സ്ഥാപിത താതപര്യങ്ങളെ ചെറുക്കുകയും, യുവജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയെന്നത് ആണെന്നും കെസിവൈഎം ഓര്‍മ്മിപ്പിച്ചു. അത് മതബോധന കേന്ദ്രത്തിൻ്റെ കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സത്യം തുറന്നു പറയുന്ന ക്രൈസ്തവരെയും ക്രൈസ്തവ നേതാക്കളേയും ആർ.എസ്.എസ്- ൻ്റെ വാലിൽ കെട്ടിയിടാൻ ശ്രമിക്കുന്ന സംഘടിതമായ ശ്രമങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനം എന്ന നിലയിൽ കെ.സി.വൈ.എം സംഘടന, നിരവധിയായ ക്രൈസ്തവ യുവജനങ്ങളെ നാളുകളായി ചില മത പ്രചാരകരുടെ ക്രൈസ്തവ വിരുദ്ധ പരാമർശങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്, ക്രൈസ്തവ യുവജനങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, അക്രൈസ്തവരായ ചില സഹപാഠികൾ നിരന്തരം സംശയം ജനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് ക്രൈസ്തവ യുവജനങ്ങളുടെ വിശ്വാസത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട് എന്ന് പല വേദികളിൽ പങ്കുവച്ചിട്ടുള്ള വസ്തുതയാണ്.
അതോടൊപ്പം, പ്രണയം നടിച്ചും, വിശ്വാസ മേഖലയിൽ സംശയങ്ങൾ സൃഷ്ടിച്ചും, ബന്ധുക്കളിൽ നിന്ന് അകറ്റിയും, ലൈംഗിക പീഡനത്തിന് ഇരകളാക്കിയും ക്രൈസ്തവ യുവതികളെ നിർബന്ധിത മതം മാറ്റത്തിന് ചില യുവാക്കൾ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടെന്നും പല ആവർത്തി ഞങ്ങളുടെ നേതാക്കളെ അറിയിച്ചിട്ടുള്ളതുമാണ്. ആരാണോ ഇപ്രകാരം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കി ചിത്രീകരിച്ച് യുവജനങ്ങളിൽ സംശയങ്ങൾ ജനിപ്പിച്ചത് അവരുടെ പ്രചാരണം തെറ്റാണ് എന്നും, ശരി എന്താണെന്നും പറഞ്ഞ് പഠിപ്പിക്കുകയും, സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ അതിൽ ചതിക്കുഴികൾ ഉണ്ടോയെന്ന് കൃത്യമായി മനസ്സിലാക്കി മാത്രം ബന്ധം സ്ഥാപിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയുമാണ് മതബോധന കേന്ദ്രം ചെയ്തിട്ടുള്ളത്.
തങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, ക്രൈസ്തവ യുവജനങ്ങൾക്ക് വേണ്ടി മതബോധന കേന്ദ്രം തയ്യാറാക്കിയ ഈ ഉപപാഠപുസ്തകത്തെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും താമരശ്ശേരി രൂപത കെ.സി.വൈ.എം പ്രസ്താവിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക