News - 2025
കോവിഡ് 19: ഫിലിപ്പീന്‍സില്‍ ഒരു കോണ്‍വെന്റിലെ 9 സന്യാസിനികള്‍ മരിച്ചു
പ്രവാചകശബ്ദം 24-09-2021 - Friday
മനില: ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ സന്യാസിനി സഭയായ റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റിലെ കോവിഡ് ബാധിതരായ 9 കന്യാസ്ത്രീകള്‍ മരണത്തിന് കീഴടങ്ങി. മറ്റ് ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മനിലയിലെ ക്യൂസോണ്‍ നഗരത്തിലെ റിലീജിയസ് ഓഫ് ദി വിര്‍ജിന്‍ മേരി കോണ്‍വെന്റ് അറിയിച്ചു. 80-നും 90-നും ഇടയില്‍ പ്രായമുള്ള സന്യാസിനികളാണ് മരണപ്പെട്ടത്. ഇവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭിച്ചില്ലെന്ന ആരോപണമുണ്ട്. സെപ്റ്റംബര്‍ 14-ന് കോണ്‍വെന്റിലെ 62 കന്യാസ്ത്രീകള്‍ക്കും നിരവധി ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ച ശേഷം ഈ കോണ്‍വെന്റ് ക്വാറന്‍റൈനില്‍ തുടരുകയായിരിന്നു.
അപ്പോയിന്റ്മെന്റ് റദ്ദാക്കിയതിനാല്‍ മരിച്ചവര്‍ക്കാര്‍ക്കും വാക്സിന്‍ ലഭിച്ചിരുന്നില്ലെന്നും, പ്രായം കൂടിയവരായിരുന്നതിനാല്‍ അവരുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും സന്യാസിനി സമൂഹത്തിന്റെ വക്താവ് സിസ്റ്റര്‍ മരിയ അനിസിയ കത്തോലിക്കാ റേഡിയോ സേവനമായ വെരിത്താസിനോട് വെളിപ്പെടുത്തി. വാക്സിന്‍ സ്വീകരിച്ച കന്യാസ്ത്രീകള്‍ രോഗബാധയില്‍ നിന്നും സുഖം പ്രാപിച്ചു വരികയാണ്. തങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
രോഗലക്ഷണങ്ങളൊന്നുമില്ലാതെ കടന്നുവന്ന കോവിഡ് ബാധിതനായ ഒരു സന്ദര്‍ശകനില്‍ നിന്നാവാം കോണ്‍വെന്റില്‍ രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ക്രൈസ്റ്റ് ദി കിംഗ് മിഷന്‍ സെമിനാരി, ദി കോണ്‍വെന്റ് ഓഫ് ദി ഹോളി സ്പിരിറ്റ്, സ്റ്റെല്ല മരിയാസ് കോണ്‍വെന്റ് എന്നിവിടലും കോവിഡ് ബാധ രൂക്ഷമാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കനുസരിച്ച് 15,592 പുതിയ കേസുകളാണ് ഫിലിപ്പീന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഫിലിപ്പീന്‍സിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2,417,419 ആയി. 1,62,580 പേര്‍ക്കാണ് നിലവില്‍ രോഗബാധ ഉള്ളത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക