News - 2025

മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഓർത്തഡോക്സ് മെത്രാന്മാര്‍: നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രൂപത വൈദികര്‍

പ്രവാചകശബ്ദം 24-09-2021 - Friday

പാലാ: നര്‍ക്കോട്ടിക് ലവ് ജിഹാദ് വിഷയങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടംനേടിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. ഇന്ന് മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം റവ.ഡോ.തോമസ് മാർ അത്തനാസിയോസ്, അമേരിക്കൻ നോർത്ത് വെസ്റ്റ് റവ.ഡോ.സക്കറിയ മാർ നിക്കോളാവാസ് എന്നിവര്‍ പാലാ അരമനയിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ വൈദികരും ഇന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഭരണങ്ങാനം, അരുവിത്തറ, ചേർപ്പുങ്കൽ, പാലാ, തുടങ്ങനാട്, പ്രവിത്താനം, തുടങ്ങീ ഫൊറോനകളിലെ നിരവധി വൈദികരും പാലാ രൂപത മാതൃവേദി പ്രതിനിധികളും പിതാവിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. വോട്ട് പ്രീണനത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും ചാനല്‍ റേറ്റിംഗിന് വേണ്ടി മാധ്യമങ്ങളും മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വേട്ടയാടുമ്പോള്‍ രൂപതഭേദമന്യേ പിന്തുണയുമായി വിശ്വാസികളും വൈദികരും ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഭാ സംഘടന പ്രതിനിധികള്‍ പാലാ രൂപതയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

More Archives >>

Page 1 of 698