India - 2024

ഏഴു പേരുടെ ജീവിതത്തിന് വെളിച്ചമേകിയ നേവിസിന് യാത്രാമൊഴി

പ്രവാചകശബ്ദം 29-09-2021 - Wednesday

കോട്ടയം: ഏഴു പേര്‍ക്ക് ജീവന്റെയും ജീവിതത്തിന്റെയും മഹത്തായ പങ്കിടലിലൂടെ നിത്യതയിലേക്ക് യാത്രയായ നേവിസിന് നാനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയം, കരള്‍, വൃക്ക, കൈകള്‍, നേത്രപടലങ്ങള്‍ എന്നിവ ഏഴു പേര്‍ക്ക് ദാനം ചെയ്ത നേവിസിന്റെ വീട്ടിലെത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. ​വടവാതൂര്‍ കളത്തില്‍പടി പീടികയില്‍ സാജന്‍ മാത്യു ഷെറിന്‍ ദമ്പതികളുടെ മകന്‍ നേവിസിനു രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്നാണു മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.

മന്ത്രി റോഷി അഗസ്റ്റിന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എംപി, ജോസ് കെ. മാണി, ജോര്‍ജ് കുര്യന്‍, പി.സി. തോമസ്, നോബിള്‍ മാത്യു, എ.വി. റസല്‍, നാട്ടകം സുരേഷ്, രാഷ്ട്രദീപിക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സി.സി. ജോണ്‍, ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തോലിക്ക പള്ളിയില്‍ നടന്ന മൃതസംസ്കാര തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു.


Related Articles »