India - 2025

ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്

പ്രവാചകശബ്ദം 03-10-2021 - Sunday

ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു തലശേരി അതിരൂപതയിലെ സന്ദേശഭവനില്‍ നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനയോടെ പ്രോഗ്രാം ആരംഭിക്കും. രാവിലെ 10ന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സീറോമലബാര്‍ വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനും മിഷന്‍ലീഗ് സഹ രക്ഷാധികാരിയുമായ മാര്‍ ലോറന്‍സ് മുക്കുഴി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്യും.

തലശേരി അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മിഷന്‍ലീഗ് ദേശീയ രക്ഷാധികാരിയും സീറോമലബാര്‍ വൊക്കേഷന്‍ കമ്മീഷനംഗവുമായ മാര്‍ ജേക്കബ് മുരിക്കന്‍, കേരള സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ തോമസ് മാര്‍ കുറിലോസ്, തലശേരി അതിരൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് വലിയമറ്റം, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

മിഷന്‍ലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ് ജൂബിലി സന്ദേശം നല്‍കും. സീറോ മലബാര്‍ വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. സെബാസ്റ്റാന്‍ മുട്ടന്‍തൊട്ടില്‍, ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കല്‍, അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി എന്നിവര്‍ സന്ദേശം നല്‍കും.

More Archives >>

Page 1 of 418