India - 2025
ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം തലശേരിയില്‍
പ്രവാചകശബ്ദം 30-09-2021 - Thursday
ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മൂന്നിനു തലശേരി അതിരൂപതയുടെ സന്ദേശ ഭവനില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, തോമസ് മാര്‍ കൂറിലോസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പാംബ്ലാനി, ആര്ച്ച്ബി ഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ തലങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണു സംഘടന രൂപം നല്‍കിയിരിക്കുന്നത്.