India - 2025

ക്രൈസ്തവ സംയുക്ത സമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന്

പ്രവാചകശബ്ദം 04-10-2021 - Monday

തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണ ഇന്ന് . രാവിലെ 10:30 മണിക്ക് പാളയം ക്രിസ്തുരാജ ദേവാലയത്തിൽ ആരംഭിക്കുന്ന റാലി പാളയം ദേവാലയ വികാരി മോൺസിഞ്ഞോർ നിക്കോളാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തുന്ന ധർണ്ണയും വിശദീകരണ യോഗവും മുന്‍ എം‌എല്‍‌എ പി സി ജോർജ് ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പോരാട്ടം നടത്തിയ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ സ്വാഗതം ആശംസിക്കും.

രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തിൽ ജെയിംസ് പാണ്ടനാടും ജസ്നയും ലവ് ജിഹാദും എന്ന വിഷയത്തിൽ ഫാ. ജോസ് ബേസിൽ പ്ലാതോട്ടവും, മുഖ്യമന്ത്രി പറഞ്ഞ റാഡിക്ലൈസേഷൻ എന്ന വിഷയത്തിൽ അനിൽ കൊടിതോട്ടവും :മൗദൂദിസം സമകാലിക രാഷ്ട്രീയത്തിൽ എന്ന വിഷയത്തിൽ ഫാ. ജോൺസൺ തേക്കടയിലും സന്ദേശങ്ങള്‍ നല്‍കും. വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളും. സാമൂഹിക സാമുദായിക നേതാക്കളും സന്ദേശം നല്‍കും. കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, സി‌എസ്‌ഐ, മാർത്തോമാ സഭകൾ, പെന്തക്കോസ്ത് സഭകളും ഒരുമിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരക്കുന്നുവെന്ന പ്രത്യേകത ഇന്നത്തെ മാര്‍ച്ചിനുണ്ട്.

ക്രൈസ്തവ സംഘടനകളായ ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ), ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ഡി‌സി‌എഫ്), പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ് (പി‌എല്‍‌ആര്‍), യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു‌സി‌എഫ്), എക്ലേസിയ യുണൈറ്റഡ് ഫോറം (ഇ‌യു‌എഫ്), പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 418