Arts
വിവിധ ക്രിസ്തീയ പാരമ്പര്യങ്ങളുള്ള 77 കുരിശുകള്‍: ശ്രദ്ധയാകര്‍ഷിച്ച് ഗ്ലാസ്ഗോ ദേവാലയം
പ്രവാചകശബ്ദം 13-10-2021 - Wednesday
ഗ്ലാസ്ഗോ: സ്കോട്ട്ലാന്‍ഡിലെ തീരദേശ നഗരമായ ഗ്ലാസ്ഗോയിലെ സൈറ്റ്ഹില്ലിലെ സെന്റ് റോളോക്സ് ദേവാലയ ഭിത്തിയില്‍ വിവിധ ക്രിസ്തീയ പാരമ്പര്യങ്ങളുള്ള 77 കോണ്‍ക്രീറ്റ് നിര്‍മ്മിത കുരിശുകള്‍ കൊണ്ട് ശില്‍പ്പി മൈക്കേല്‍ വിസോച്ചി നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കലാസൃഷ്ടി ശ്രദ്ധേയമാകുന്നു. റവ. ജെയിന്‍ ഹോവിറ്റ് അദ്ധ്യക്ഷനായുള്ള ജൂറി ഏതാണ്ട് 45,000 പൌണ്ട് ചിലവ് വരുന്ന കലാസൃഷ്ടിക്കായി നാല്‍പ്പത്തിനാലുകാരനായ വിസോച്ചിയെ തെരഞ്ഞെടുക്കുകയായിരിന്നു. രണ്ട് വര്‍ഷത്തോളമെടുത്താണ് വിസോച്ചി പൌരസ്ത്യ, കോപ്റ്റിക്, ബൈസന്റൈന്‍, പ്രിസ്ബൈറ്റേറിയന്‍ തുടങ്ങി വിവിധ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്നു അടക്കമുള്ള കുരിശുകള്‍ നിര്‍മ്മിച്ചത്.
വിശുദ്ധ ആന്‍ഡ്രൂസിന്റെ കുരിശ്, ലോണ കുരിശ്, ഐല്‍ ഓഫ് മാനിലെ മാങ്ക്സ് കുരിശ്, രണ്ടര മീറ്റര്‍ നീളമുള്ള ഹാസ്റ്റാ കുരിശ് തുടങ്ങിയവയും കലാസൃഷ്ടിയില്‍ ഉള്‍പ്പെടുന്നുണ്ട്. സെന്റ് റോളോക്സ് ദേവാലയത്തിലെ വിശ്വാസി സമൂഹത്തിന്റെ വൈവിധ്യത്തേയാണ് ഓരോ കുരിശും പ്രതിനിധാനം ചെയ്യുന്നതെന്ന് വിസോച്ചി പറഞ്ഞു. കൊസോവോ, ബോസ്നിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ സംഘര്‍ഷഭരിതമായ രാഷ്ട്രങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയവരുടേയും, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടേയും ആത്മീയ ഭവനമാണ് സെന്റ് റോള്ളോക്സ് ദേവാലയം.
അഭയാര്‍ത്ഥികളായെത്തി ഗ്ലാസ്ഗോയില്‍ സ്ഥിര താമസമാക്കിയവര്‍ക്കിടയിലെ വിവിധ പദ്ധതികള്‍ക്ക് സെന്റ് റോളോക്സ് ദേവാലയം നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇതിനെ പ്രതിഫലിപ്പിക്കുന്നതാണ് തന്റെ സൃഷ്ടിയുടെ കാവ്യാത്മകതയെന്നും വിസോച്ചി വിവരിച്ചു. ‘റോയല്‍ സ്കോട്ടിഷ് അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ച്ച’റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് വിസോച്ചി. സമീപത്തുള്ള പാര്‍ക്കില്‍ നിന്നുപോലും കാണാവുന്ന ഈ കലാസൃഷ്ടി അധികം താമസിയാതെ തന്നെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുമെന്നാണ് ദേവാലയ നേതൃത്വത്തിന്റെ പ്രതീക്ഷ.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക