India - 2025

80:20 റദ്ദാക്കിയ വിധിയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രവാചകശബ്ദം 14-10-2021 - Thursday

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നും 80 :20 അനുപാതം റദ്ദാക്കണമെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സാദത്ത് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർത്ഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിധത്തില്‍ ക്രമീകരണം വരുത്തിയിരിന്നു.

More Archives >>

Page 1 of 420