News - 2024
കൊളംബിയയില്‍ കന്യാസ്ത്രീയുടെ നേരെ സാത്താന്‍ ആരാധകന്റെ ആക്രമണം
പ്രവാചകശബ്ദം 23-10-2021 - Saturday
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ “ട്രിപ്പിള്‍ സിക്സ് (666)” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധകന്‍ കത്തോലിക്ക കന്യാസ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. എഴുപത്തിയൊന്ന് വയസ്സുള്ള സിസ്റ്ററിനെ ആക്രമിച്ച ശേഷം മൊബൈല്‍ ഫോണും ബാഗും മോഷ്ടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ലോസ് ലാച്ചെസിന് സമീപമുള്ള അവന്യൂവില്‍വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നതെന്ന്‍ സാന്റാ ഫെ ടൌണ്‍ പോലീസ് സ്റ്റേഷന്‍ കമാണ്ടര്‍ മേജര്‍ എല്‍കിന്‍ മൊറാലെസിനെ ഉദ്ധരിച്ച് കൊളംബിയയിലെ പ്രധാന റേഡിയോ ശ്രംഖലയാ ആര്‍.സി.എന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്യാസ്ത്രീയെ മര്‍ദ്ദിക്കുന്നതും കൊള്ളയടിച്ചതിന് ശേഷം ഓടിമറയുന്നതും സമീപത്തുള്ള സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ ഇതിനോടകം തന്നെ പോലീസ് പിടികൂടി കഴിഞ്ഞുവെന്നാണ് സൂചന. ആക്രമണത്തില്‍ കന്യാസ്ത്രീക്കേറ്റ പരിക്ക് ഗുരുതരമല്ലായെന്നും സന്യാസവസ്ത്രം വലിച്ചുകീറുകയും ചെയ്തിട്ടുണ്ടെന്നു ആര്‍.സി.എന്‍ റേഡിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
'സാത്താന്റെ മകന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡാമിയന്‍ റോസോ എന്നയാള്‍ 2016-ല്‍ കൊളംബിയയിലെ മോണ്ടെനെഗ്രോ പട്ടണത്തില്‍ സാത്താനിക് ടെമ്പിള്‍ സ്ഥാപിച്ചതിന് ശേഷം രാജ്യത്ത് സാത്താന്‍ ആരാധകരുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നരബലിപോലെയുള്ള ദുരാചാരങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ശക്തമാണ്. കൊളംബിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, കത്തോലിക്ക വിശ്വാസി കൂടിയായ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്, ഓഫീസിൽ ഭൂതോച്ചാട്ടം നടത്താൻ വൈദികനോട് ആവശ്യപ്പെട്ടതു വലിയ ചര്‍ച്ചയായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക