News - 2024

നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന് പത്ത് ദിവസത്തിന് ശേഷം മോചനം

പ്രവാചകശബ്ദം 26-10-2021 - Tuesday

അബൂജ: :നൈജീരിയയിലെ ഉമുഹിയയിൽ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ 10 ദിവസത്തെ തടവിനുശേഷം മോചിതനായി. ഉമുഹിയ രൂപത വൈദികനായ ഫാ. ഗോഡ്ഫ്രെ ചിമെസിയെ ശനിയാഴ്ചയാണ് മോചിപ്പിച്ചതെന്ന് ബിഷപ്പ് ലൂസിയസ് ഉഗോർജി പ്രസ്താവനയില്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോയവർക്കു മോചനദ്രവ്യം നല്‍കിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉമുഹിയ രൂപതയ്‌ക്കകത്തും പുറത്തുമുള്ള വൈദികരും വിശ്വാസികളും അർപ്പിച്ച ആത്മാർത്ഥമായ പ്രാർത്ഥനയെ തുടര്‍ന്നാണ് വൈദികന്‍ മോചിതനായതെന്നു ബിഷപ്പ് ലൂസിയസ് ഉഗോർജി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഉമുവാഹിയയിലെ ഒഹോകോബെ അഫറാക്വു ഇബെകു റോഡില്‍ നിന്നു ഉമുവിയയിലെ സെന്റ് തെരേസ ഇടവക വികാരിയായ വൈദികനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. ഒക്പുരൂരി അഫറൂക്വുവിലെ സെന്റ് ഗബ്രിയേൽ പള്ളിയിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ തിരുപ്പട്ടസ്വീകരണം നടത്തിയ ഫാ. ചിമെസി ഓഗസ്റ്റിലാണ് സെന്റ്‌ തെരേസാസ് ഇടവകയിലെത്തിയത്. വൈദികനെ തട്ടിക്കൊണ്ടു പോയ അതേദിവസം തന്നെ മറ്റൊരു സ്ത്രീയും തട്ടിക്കൊണ്ടുപോകലിന് ഇരയായിരിന്നു. ഏതാണ്ട് 18,500 ആളുകളേയാണ് കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 707