India - 2025

യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ആയിരങ്ങളെ ആകര്‍ഷിച്ച് 'യൗസേപ്പിതാവിന്റെ തണലിൽ'

പ്രവാചകശബ്ദം 19-11-2021 - Friday

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പുറത്തിറക്കിയ 'യൗസേപ്പിതാവിന്റെ തണലിൽ' എന്ന പുസ്തകം അനേകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നു. മഞ്ഞുമ്മല്‍ പ്രോവിന്‍സിന് കീഴില്‍ തിരുവല്ല ആവേ മരിയ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ആന്റണി ജി. പുല്ലുവിള ഒ. സി.ഡി എഴുതിയ ഈ പുസ്തകത്തിന്റെ പ്രിന്‍റ് പതിപ്പ് ചുരുങ്ങിയ സമയം കൊണ്ട് 12,000 കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ഈശോയുടെ വളര്‍ത്തു പിതാവിനോടുള്ള സ്നേഹമാണ് തന്നെ പുസ്തകം എഴുതുവാന്‍ പ്രേരിപ്പിച്ചതെന്ന് ഫാ. ആന്റണി ജി. പുല്ലുവിള പറഞ്ഞു. പുസ്തകത്തിന്റെ സൌജന്യ ഡിജിറ്റല്‍ കോപ്പികള്‍ ആയിരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ യൗസേപ്പിനെ കേന്ദ്രീകരിച്ചുള്ള 31 ധ്യാന ചിന്തകളും യൗസേപ്പിതാവിനോടുള്ള വിശുദ്ധരുടെ വിവിധ പ്രാര്‍ത്ഥനകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ സൌജന്യ ഇ കോപ്പി പി‌ഡി‌എഫ് ഫയലായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

☛ പുസ്തകത്തിന്റെ പ്രിന്‍റ് കോപ്പി വേണ്ടവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: +91 70122 67728

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 427