Arts
ക്രിസ്തുമസിന്റെ മനോഹര ദൃശ്യം കായലിലും: ശ്രദ്ധയാകർഷിച്ച് വെനീസിലെ തിരുപ്പിറവി ദൃശ്യം
പ്രവാചകശബ്ദം 07-12-2021 - Tuesday
വെനീസ്, ഇറ്റലി: ക്രിസ്തുമസ് കാലത്ത് വിവിധ തരത്തിലുള്ള തിരുപ്പിറവി ദൃശ്യങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു തിരുപ്പിറവി ദൃശ്യത്തിന്റെ റിപ്പോർട്ടാണ് ഇറ്റലിയിലെ വെനീസില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് മനോഹരമായ കായലിനെ പശ്ചാത്തലമാക്കിക്കൊണ്ട് ബുറാനോ ദ്വീപിന് സമീപം കായലില്‍ ഒരുക്കിയ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന തിരുപ്പിറവി ദൃശ്യമാണ് വാര്‍ത്തയ്ക്കു ആധാരം. പച്ചക്കറി - പഴക്കച്ചവടക്കാരനും, കലാപരമായ കാര്യങ്ങളില്‍ താല്‍പ്പര്യവുമുള്ള ഫ്രാന്‍സെസ്കോ ഒറാസിയോ നിര്‍മ്മിച്ച തുറന്ന അന്തരീക്ഷത്തിലുള്ള ഈ തിരുപ്പിറവി ദൃശ്യം ക്രിസ്തുമസിന്റെ മാന്ത്രികത കായലിലും എത്തിച്ചിരിക്കുകയാണ്.
സൂര്യാസ്തമന സമയത്താണ് ഈ തിരുപ്പിറവി ദൃശ്യത്തിന്റെ മനോഹാരിത ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്. ഉണ്ണീശോയുടെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും യൗസേപ്പിതാവിന്റെയും രൂപങ്ങള്‍ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നത് പോലെ തോന്നും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആട്ടിടയന്‍മാരുടെയും ഒട്ടകത്തിന്റെയും, പൂജ രാജാക്കന്‍മാരുടെയും, മാലാഖമാരുടെയും രൂപങ്ങള്‍ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പ്ലൈവുഡ്ഢില്‍ മനോഹരമായി പെയിന്റ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന രൂപങ്ങള്‍ മരക്കുറ്റികള്‍ കൊണ്ടാണ് കായലിന്റെ അടിത്തട്ടില്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതിനുമുന്‍പും ഒറാസിയോ ഇത്തരം തിരുപ്പിറവി ദൃശ്യം കായലില്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും ഏതാണ്ട് രണ്ടു മണിക്കൂറോളം രൂപങ്ങളുടെ പാദങ്ങള്‍ ജലനിരപ്പിനൊപ്പമാവുകയും വെള്ളത്തില്‍ ശരിക്കും നില്‍ക്കുന്നത് പോലെ തോന്നുകയും ചെയ്യും. വ്യത്യസ്തവും മനോഹരവുമായ ഈ കലാസൃഷ്ടി കാണുവാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കായല്‍ യാത്രക്ക് ഒട്ടും തന്നെ തടസ്സമുണ്ടാക്കാത്തവിധം നിര്‍മ്മിച്ചിരിക്കുന്ന ഈ തിരുപ്പിറവി ദൃശ്യം കാണുവാന്‍ ക്രിസ്തുമസ് കാലം മുഴുവനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. കായലില്‍ തീര്‍ത്ത ഈ മനോഹര കലാസൃഷ്ടിയുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക