India - 2025

പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ 19 മുതല്‍

പ്രവാചകശബ്ദം 17-12-2021 - Friday

പാലാ: പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന്‍ 19ന് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ 23 നു സമാപിക്കും.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

ക്രിസ്മസിന് ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ ലൈവായി സംപ്രേഷണം ചെയ്യും. ദൃശ്യ, സ്റ്റാര്‍ വിഷന്‍, എസ്ജിസി ടിവി ചാനലുകളിലും പാലാ രൂപത ഒഫീഷ്യല്‍, ഷാലോം ഓണ്‍ലൈന്‍ ടിവി, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍, ട്രയാസ് മീഡിയ തുടങ്ങിയ യൂട്യൂബ് ചാനലുകളിലും കണ്‍വന്‍ഷന്റെ ലൈവ് ലഭ്യമാണ്.


Related Articles »