Arts - 2025
6 മീറ്ററുള്ള കന്യകാമറിയം, 7 മീറ്റര്‍ ഉയരമുള്ള യൗസേപ്പിതാവ്, 2.5 മീറ്ററില്‍ ഉണ്ണീശോ: ബൊളീവിയയിലെ ഭീമന്‍ തിരുപിറവി ദൃശ്യം ശ്രദ്ധേയം
പ്രവാചകശബ്ദം 22-12-2021 - Wednesday
ലാ പാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ലാ പാസ് നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരൂരോ നഗരത്തില്‍ നിര്‍മ്മിച്ച ഭീമന്‍ തിരുപിറവി ദൃശ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. പെസ്കോ ഉജ്യാന ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് ആറംഗ സംഘത്തോടൊപ്പം വിഖ്യാത കലാകാരന്‍ റോളണ്ടോ റോച്ച ഭീമന്‍ രൂപങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2.50 മീറ്റര്‍ ഉയരമുള്ള ഉണ്ണിയേശുവിന്റേയും, 6 മീറ്റര്‍ ഉയരമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റേയും, 7 മീറ്റര്‍ ഉയരമുള്ള യൗസേപ്പിതാവിന്റേയും രൂപങ്ങള്‍ തന്നെയാണ് തിരുപിറവി ദൃശ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇക്കഴിഞ്ഞ ഡിസംബര്‍ 18-നായിരുന്നു തിരുപിറവി ദൃശ്യത്തിന്റെ മെഗാ ഉദ്ഘാടനം.
ഉദ്ഘാടനത്തോടനുബന്ധിച്ച് കരോള്‍ ഗാനങ്ങളും ആലപിച്ചു. നിരവധി കുടുംബങ്ങളാണ് ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നത്. ഫൈബര്‍ഗ്ലാസ്സും, പോളിപ്രൊപ്പൈലിന്‍ ഫോമും, മറ്റ് പദാര്‍ത്ഥങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഒരൂരോ മുനിസിപ്പാലിറ്റിക്കാണ് പുല്‍ക്കൂടിന്റെ മേല്‍നോട്ട ചുമതല. സന്ദര്‍ശനം നടത്തുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഒരൂറോ മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ഈ വലിയ തിരുപിറവി ദൃശ്യം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ബൊളീവിയയിലെ ഖനിതൊഴിലാളികളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ ‘വിര്‍ജെന്‍ ഡെല്‍ സൊക്കാവോണ്‍’ എന്ന പ്രശസ്തമായ രൂപത്തിന്റെ ശില്‍പ്പിയും റോളണ്ടോ തന്നെയാണ്. കുടുംബത്തിന്റെ ഐക്യമായ ക്രിസ്തുമസിന്റെ സത്തയെ സംരക്ഷിക്കുക എന്നതാണ് ഈ കൂറ്റന്‍ പുല്‍ക്കൂടിന്റെ നിര്‍മ്മാണത്തിന് പിന്നിലെ ലക്ഷ്യമെന്നു ‘എല്‍ ഇംപാര്‍ഷ്യല്‍’ എന്ന വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റോളണ്ടോ പറഞ്ഞു. പ്രത്യാശയും വിശ്വാസവും പ്രദാനം ചെയ്യുന്ന ഉണ്ണീശോയുടെ ജനനത്തിന്റെ അര്‍ത്ഥവും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൊളീവിയയിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യം ഇതാണെന്നും, അടുത്ത വര്‍ഷം ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ പുല്‍ക്കൂട് ഒരുക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക