India - 2024

ക്രൈസ്തവ സമൂഹത്തിന് മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സിബി യോഗ്യാവീടിന് ഇന്ന് വിടചൊല്ലും

പ്രവാചകശബ്ദം 31-12-2021 - Friday

മുഹമ്മ: അൽഫോൻസാമ്മ, വിശുദ്ധ മറിയം ത്രേസ്യ വിശുദ്ധ എവുപ്രാസ്യാമ്മ, ഇൻഡോർ റാണി തുടങ്ങീ ടെലി സീരിയലുകളിലൂടെ മലയാളികളായ ക്രൈസ്തവ സമൂഹത്തിന് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച ശാലോം ടിവി ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍ സിബി യോഗ്യാവീടിന് ഇന്ന്‍ വിടചൊല്ലും. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് മുഹമ്മ സെന്റ് ജോർജ് ദേവാലയത്തിലാണ് നടക്കുക.

ബാബാ ക്രിസ്തുദാസിന്റെ ജീവിതം പ്രമേയമാക്കിയ ‘ഇന്ത്യയുടെ ഡാമിയന്‍’, പ്രോലൈഫ് സന്ദേശം പകരുന്ന ‘മദര്‍ സേവ് മീ’ എന്നീ ഡോക്യുമെന്ററികള്‍ക്ക് ഗലീലിയന്‍ ഇന്റര്‍നാഷല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാലോമിന്റെ ആത്മീയ പിതാവായിരുന്ന മോണ്‍. സി.ജെ. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ‘ഗുരുദക്ഷിണ’, ‘ഇന്‍ഡോര്‍ റാണി’, ‘ധന്യന്‍ വിതയത്തിലച്ചന്‍’, ‘അനാമിക’ എന്നിവ സിബി യോഗ്യാവീടന്റെ ശ്രദ്ധേയമായ ഡോക്യുഫിക്ഷനുകളാണ്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്ന സീമിയലിന് 2013 ൽ ഫിലിം ക്രിട്ടിക്സ് അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. 2008ൽ വിശുദ്ധ അൽഫോൻ സാമ്മ സീരിയലിന് ഫി ലീം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന സർക്കാർ അവാർഡ്, കെസിബിസി ഫാമിലി കമ്മീഷൻ അവാർഡ്, ഗലീലിയൻ ഇന്റർ നാഷണൽ അവാർഡ്, ദൃശ്യ ടിവി അവാർഡ്, ചലച്ചിത്ര കലാഗ്രാമം അവാർഡ് തുട ങ്ങി. പതിനെട്ട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം, ആദ്യത്തെ ‘3 ഡി’ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Archives >>

Page 1 of 436