India - 2025

കാരിത്താസ് ഇന്ത്യയുടെ റീജണല്‍ അസംബ്ലി ഇന്നും നാളെയും

പ്രവാചകശബ്ദം 06-01-2022 - Thursday

കോട്ടയം: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കേരളാ റീജണല്‍ അസംബ്ലി ഇന്നും നാളെയും കോട്ടയത്ത് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആമോസ് സെന്ററില്‍ നടക്കും. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസംബ്ലി കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ പാറ്റ്‌ന ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര ഉദ്ഘാടനം ചെയ്യും.

മഹാമാരിയുടെയും തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെയും സാഹചര്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമൂഹിക, സാന്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനാവശ്യമായ പദ്ധതികള്‍ക്ക് അസംബ്ലി രൂപം നല്‍കും. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോളി പുത്തന്‍പുര, മുന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവരും സാമൂഹിക സേവനരംഗത്തെ പ്രമുഖരും പങ്കെടുക്കും.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാരും പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയുക്തമായാണു സംഘടിപ്പിക്കുന്നത്.

More Archives >>

Page 1 of 438