India - 2025

വിശുദ്ധ ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷ സമാപനം ഇന്ന്: ഉപരാഷ്ട്രപതിയെത്തും

പ്രവാചകശബ്ദം 03-01-2022 - Monday

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷ സമാപനം ഇന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മാന്നാനം സെന്റ് എഫംസ് ഹയർസെക്കൻഡറി സ്കൂളിലാണ് ചടങ്ങ്. ഉപരാഷ്ട്രപതി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും.

കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സി എംഐ പിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സിഎംഐ വികാരി ജനറ ൽ ഫാ.ജോസി താമരശേരി, സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ സെന്റ് എംസ് ഹയർസെക്കൻഡറി സ്കൂ ളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

കൊച്ചി ഐഎൻഎസ് മുൻ നേവൽ സ്റ്റേഷനിൽ നിന്നു ഹെലികോപ്റ്ററിൽ രാവിലെ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതിയെ മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സി‌എം‌ഐ കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സിഎംഐ തുടങ്ങിയവർ ചേർന്ന്സ്വീകരിക്കും. സമ്മേളത്തിനു ശേഷം 11.15ന് ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും.

More Archives >>

Page 1 of 437