India - 2025

വിശുദ്ധ ചാവറയച്ചന്റെ സ്മരണക്കായി സ്മാരകം നിർമ്മിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

പ്രവാചകശബ്ദം 03-01-2022 - Monday

ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്കു വഹിച്ച വിശുദ്ധ ചാവറയച്ചന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ മാന്നാനത്ത് സ്മാരകം നിർമ്മിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചെത്തിപ്പുഴ സർഗക്ഷേത്ര ചാരിറ്റബിൾ ആൻഡ് അക്കാഡമിക് സെന്ററിന്റെ ദ്വിദശാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിക്കുന്ന ശൈലി വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിന്റെ നവോഥാനത്തിനും സാംസ്കാരിക വളർച്ചക്കും ചാവറയച്ചൻ നിര്‍വഹിച്ച പങ്ക് വലുതാണെന്ന് ബിഷപ്പ് പറഞ്ഞു. സർഗക്ഷേത്ര അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ സർഗക്ഷേത്ര മാധികാരി ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎൻഐഎ അധ്യക്ഷത വഹിച്ചു.

More Archives >>

Page 1 of 437