India - 2025

ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതിയും

പ്രവാചകശബ്ദം 01-01-2022 - Saturday

മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷങ്ങൾ മൂന്നിന് സമാപിക്കും. മാന്നാനം സെന്റ് എംസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയാകും. മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, സീറോ മല ബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തോമസ് ചാ ഴികാടൻ എംപി, സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പി ൽ, സിഎംസി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ് എന്നിവർ പ്ര സംഗിക്കും. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ ഉപരാഷ്ട്രപ തിക്ക് ഉപഹാരം സമർപ്പിക്കും.

രാവിലെ 9.50ന് കോട്ടയം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങു ന്ന ഉപരാഷ്ട്രപതിയെ സംഘാടകർക്കുവേണ്ടി സിഎംഐ സഭയുടെ ജനറൽ കൗൺ സിലർ ഫാ. ബിജു വടക്കേൽ, സിഎംസി സഭയുടെ ജനറൽ കൗൺസിലർ സിസ്റ്റർ റോ സ് മേരി എന്നിവരും സമ്മേളന നഗറിൽ സിഎംഐ സഭയുടെ വികർ ജനറൽ ഫാ.ജോ സി താമരശ്ശേരിൽ, പ്രാവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരും ചേർന്ന് സ്വീകരിക്കും.

More Archives >>

Page 1 of 437