India - 2024

ക്രൈസ്തവരെ വേട്ടയാടി പീഡിപ്പിക്കുന്നവര്‍ ക്രൈസ്തവ സമൂഹം പങ്കുവെച്ച സേവനങ്ങളുടെ ഗുണഭോക്താക്കള്‍: ലെയ്റ്റി കൗണ്‍സില്‍

പ്രവാചകശബ്ദം 09-01-2022 - Sunday

കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവരെ വേട്ടയാടി പീഡിപ്പിക്കുന്നവര്‍ പൊതുസമൂഹത്തിനായി ഭാരതത്തിലെ ക്രൈസ്തവ സമൂഹം കാലങ്ങളായി പങ്കുവച്ച സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ നിസ്വാര്‍ഥ സേവനങ്ങളെ ബോധപൂര്‍വം തമസ്കരിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. ക്രൈസ്തവ മിഷനറിമാരുടെ ത്യാഗത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും ഗുണഫലമനുഭവിച്ചവര്‍ ഇപ്പോള്‍ പുതിയ നിയമങ്ങള്‍ നിര്‍മിച്ചും നിലവിലുള്ള നിയമങ്ങളെ അട്ടിമറിച്ച് നിഷ്ക്രിയമാക്കിയും പീഡിപ്പിച്ച് തുറുങ്കിലടയ്ക്കാന്‍ ശ്രമിക്കുന്നതിനെതിരേ പൊതുമനസാക്ഷിയുണരണമെന്നും .വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കു കടന്നുചെന്നു രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിന്റെ ഹൃദയത്തിനുള്ളിലേക്ക് അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ചുകൊടുത്തതും ക്രൈസ്തവ മിഷനറിമാരാണെന്നുള്ളതു ഭരണത്തിലിരിക്കുന്നവര്‍ മറക്കരുത്. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി ആക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക,

ക്രൈസ്തവ വീടുകള്‍ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൂരതയ്ക്കും നിഷ്ഠുരതയ് ക്കും െ്രെകസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കും അവസാനമുണ്ടാകണം. മതപരിവര്‍ത്തന നിയമമുണ്ടാക്കി ക്രൈസ്തവര്‍ക്കുനേരേ ബോധപൂര്‍വ്വം നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »