India - 2025

ഷിജോ ഇടയാടിൽ കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്

പ്രവാചകശബ്ദം 11-01-2022 - Tuesday

പാലക്കാട്: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി ഷിജോ ഇടയാടിൽ (ചങ്ങനാശേരി അതിരൂപത) തെരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ രൂപത അംഗം ബിച്ചു കുര്യൻ തോമസ് ആണ് ജനറൽ സെക്രട്ടറി, പാലക്കാട് യുവക്ഷേത്ര കോളജിൽ വച്ച് നടന്ന കേരള കത്തോലിക്കാ സഭയിലെ 32 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത 44 മത് സംസ്ഥാന വാർഷിക സെനറ്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് (കൊല്ലം രൂപത), ജിബിൻ ഗബ്രിയേൽ (പുനലൂർ രൂപത), സെക്രട്ടറി തുഷാര തോമസ്(എറണാകുളം അങ്കമാലി അതിരൂപത), ഷിജോ നിലക്കപ്പിള്ളി (തലശേരി അതിരൂപത), സെലിൻ ചന്ദ്ര ബാബു (പാറശാല രൂപത), സ്മിത ആന്റണി ( വരാപ്പുഴ അതിരൂപത), ട്രഷറർ: ലിനു ഡേവിഡ് (പത്തനംതിട്ട രൂപ). സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ ചാലക്കര, സിസ്റ്റർ റോസ് മെറിൻ എസ് ഡി, എഡ്വേർഡ് രാജു എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.

More Archives >>

Page 1 of 439