India - 2025

വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തില്‍ നിയന്ത്രണങ്ങൾ

08-01-2022 - Saturday

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലും നിയന്ത്രണങ്ങൾ. വെളളി, ശനി, ഞായർ ദിവസങ്ങളിലാണ് വേളാങ്കണ്ണി പളളിയിൽ തീർത്ഥാടകർക്ക് കർശനമായ നിയന്ത്രണം ഉണ്ടാകുന്നത്. ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിലെ ഒരു ദേവാലയങ്ങളിലും പൊതു ദിവ്യബലി ഉണ്ടാകില്ല. അതേസമയം 9 മണിക്ക് നടക്കുന്ന മലയാളം ദിവ്യബലി തിർത്ഥാടന കേന്ദ്രത്തിൻറെ പ്രധാന പളളിയിൽ നിന്ന് തത്സമയം വിശ്വാസികളിലേക്ക് എത്തിക്കും.

വേളാങ്കണ്ണിയിൽ തീർത്ഥാടകരായി എത്തുന്നവർക്ക് ഈ ദിവസങ്ങളിൽ ദിവ്യബലികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് വേളാങ്കണ്ണി പളളി റെക്ടർ ഫാ.പ്രഭാകർ അറിയിച്ചു. എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുളള ദിവസങ്ങളിൽ പതിവ് പോലെ മോണിംഗ് സ്റ്റാർ പളളിയിൽ 9 മണിക്ക് പൊതു ദിവ്യബലി മലയാളത്തിൽ ഉണ്ടാവുമെന്ന് വേളാങ്കണ്ണി പളളിയുടെ മലയാളം ചാപ്ലിൻ ഫാ.സെബാസ്റ്റ്യൻ അറിയിച്ചു.


Related Articles »