India - 2025

പ്രാര്‍ത്ഥനയ്ക്കു ശക്തിയുണ്ട്, സത്യത്തോടൊപ്പം നിന്നവര്‍ക്ക് നന്ദി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

പ്രവാചകശബ്ദം 15-01-2022 - Saturday

കോട്ടയം: പ്രാർത്ഥനയ്ക്കു ശക്തിയുണ്ടെന്നും സത്യത്തെ സ്നേഹിക്കുകയും സത്യത്തോടൊപ്പം നിൽക്കുകയും ചെയ്തവർക്കെല്ലാം നന്ദി അര്‍പ്പിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പീഡന ആരോപണ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം കളത്തിപ്പടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്കാണു പോയത്. അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. 'ദൈവത്തിൽ നി ന്നു വന്ന വിധി' എന്നാണ് കോടതി വിധിയെ ബിഷപ്പ് വിശേഷിപ്പിച്ചത്.

'ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി. അതിൽ ഏറെ സന്തോഷമുണ്ട്. പല പരീക്ഷണഘട്ടത്തിലൂടെ കടന്നു പോയെങ്കിലും ദൈവം എന്നെ ഒരു ഉപകരണമാക്കി. സത്യത്തെ സ്നേഹിക്കുകയും സത്യത്തോടൊപ്പം നിൽക്കുകയും ചെയ്തവർക്കെല്ലാം നന്ദി. പ്രാർഥനയ്ക്കു ശക്തിയുണ്ട്. ഫലമുള്ള വൃക്ഷത്തിൽ മാത്രമേ കല്ലെറിയുകയുള്ളൂ. ഏതു പ്രതിസന്ധിയേയും പ്രാർഥനയിലൂടെ മറികടക്കാൻ സാധിക്കും. ഇത്തരമൊരു സാഹചര്യത്തെ അഭിമാനത്തോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


Related Articles »