Faith And Reason
മാള്‍ട്ടായില്‍ വിശുദ്ധ പൗലോസ് താമസിച്ചിരുന്ന ഗുഹയില്‍ പ്രാര്‍ത്ഥിച്ച് പാപ്പ: അപ്പസ്തോലിക സന്ദര്‍ശനത്തിന് സമാപനം
പ്രവാചകശബ്ദം 04-04-2022 - Monday
മാള്‍ട്ടാ: “ഞങ്ങളോട് അവര്‍ അസാധാരണമായ കരുണ കാണിച്ചു” (അപ്പസ്തോലിക പ്രവ. 28:2) എന്ന ആപ്ത വാക്യവുമായി ദ്വിദിന സന്ദര്‍ശനത്തിനായി മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടായില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. വിശുദ്ധ പൗലോസ് ശ്ലീഹാ താമസിച്ചിരുന്ന സ്ഥലമെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കുന്ന ഗ്രോട്ടോയില്‍ പാപ്പ സന്ദര്‍ശനം നടത്തി. സെന്റ് പോള്‍’സ് ബസിലിക്കയിലെ മുഖ്യപുരോഹിതനായ ഫാ. ജോസഫ് മിസിയോടൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പ, വിശുദ്ധ പൗലോസ് മൂന്ന്‍ മാസക്കാലം താമസിച്ചിരുന്ന ഗ്രോട്ടോ സന്ദര്‍ശിച്ചത്. ഈ ഗ്രോട്ടോയില്‍ താമസിച്ചാണ് വിശുദ്ധന്‍ സുവിശേഷം പ്രഘോഷിക്കുകയും, അനേകര്‍ക്ക് ജ്ഞാനസ്നാനവും ക്രിസ്തു നാമത്തില്‍, രോഗശാന്തി നല്‍കുകയും ചെയ്തത്.
മാള്‍ട്ടായിലെ ആദ്യ വിശുദ്ധനായ വിശുദ്ധ പുബ്ലിയൂസിന്റെ ദേവാലയം വഴിയാണ് പാപ്പ ഗുഹയില്‍ പ്രവേശിച്ചത്. തന്റെ മുന്‍ഗാമികളെപ്പോലെ ഫ്രാന്‍സിസ് പാപ്പയും ഏതാനും നിമിഷം മൗനമായി പ്രാര്‍ത്ഥിക്കുകയും തിരിതെളിയിക്കുകയും ചെയ്തു. “വിജാതീയരുടെ അപ്പസ്തോലനും, മാള്‍ട്ട ജനതയുടെ പിതാവുമായ വിശുദ്ധ പൗലോസിന്റെ ഓര്‍മ്മകള്‍ ഉള്ള ഈ പുണ്യസ്ഥലത്ത് നിന്നുകൊണ്ട് ദൈവത്തിന് നന്ദി പറയുന്നതിനോടൊപ്പം മാള്‍ട്ട ജനതക്ക് ആശ്വാസത്തിന്റെ ആത്മാവും, പ്രഖ്യാപനത്തിന്റെ തീക്ഷ്ണതയും നല്‍കുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” .എണ് സന്ദര്‍ശന ഡയറിയില്‍ പാപ്പ കുറിച്ചു.
വിശുദ്ധ പൗലോസ് ശ്ലീഹായാണ് ക്രിസ്തു വിശ്വാസം മാള്‍ട്ടയില്‍ എത്തിക്കുന്നത്. എ.ഡി അറുപതിനോടടുത്തു വിശുദ്ധന്‍ ഇവിടെ എത്തിചേര്‍ന്നുവെന്നാണ് ചരിത്രം. റോമിലേക്കുള്ള കപ്പല്‍ യാത്രക്കിടയില്‍ കൊടുങ്കാറ്റില്‍പ്പെട്ട് യാത്രചെയ്തിരുന്ന കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വിശുദ്ധന്‍ മാള്‍ട്ടയിലെത്തിയത്. 1990 മെയ് 27-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, 2010 ഏപ്രില്‍ 17-ന് ബെനഡിക്ട് പതിനാറാമനും ഈ ഗുഹ സന്ദര്‍ശിച്ചിട്ടുണ്ട്.
രോഗികളും, പാവപ്പെട്ടവും, തടവുകാരും ഉള്‍പ്പെടെയുള്ളവരെ ആശീര്‍വദിച്ച ശേഷം ദൈവകരുണയുടെ പ്രാര്‍ത്ഥനയും ചൊല്ലിക്കൊണ്ടാണ് പാപ്പ മടങ്ങിയത്. പിന്നീട് സാന്‍ പാബ്ലോ ബസലിക്കയില്‍ എത്തിയ പാപ്പ വിവിധ സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ പുബ്ലിയൂസിന്റെ ദേവാലയം ഉള്‍പ്പെടുന്ന ബസിലിക്കയാണ് സാന്‍ പാബ്ലോ ബസിലിക്ക. അതേസമയം കൊറോണ പകര്‍ച്ചവ്യാധി കാരണം രണ്ടുപ്രാവശ്യം നീട്ടിവെക്കപ്പെട്ട അപ്പസ്തോലിക സന്ദര്‍ശനമാണ് ഇതോടെ പാപ്പ പൂര്‍ത്തിയാക്കി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക