India - 2025

ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ കബറടക്കം ഇന്ന്

12-04-2022 - Tuesday

ആലപ്പുഴ: കാലം ചെയ്ത ആലപ്പുഴ മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ കബറടക്കം ഇന്നു രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. പ്രഭാത പ്രാർത്ഥനയ്ക്ക് ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നേതൃത്വം നൽകും. തുടർന്നുള്ള പ്രാർത്ഥന ശുശ്രൂഷയ്ക്ക് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തെ നേതൃത്വം നൽകും.

ഇന്നു രാവിലെ ഒമ്പതിന് നഗരികാണിക്കൽ, ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളിൽനിന്നുമുള്ള ദർശ ന സമൂഹം പ്രാർഥനയുമായി നഗരികാണിക്കൽ ചടങ്ങിൽ പങ്കുചേരും കത്തീഡ്രൽ ദേവാലയത്തിൽനിന്ന് ഭൗതികശരീരവുമായി കണ്ണൻ വർക്കി പാലം, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിലേക്ക് വിലാപയാത്ര നടത്തും.

തുടർന്ന് കത്തീഡ്രലിൽ വിശുദ്ധ ബലിയും അന്ത്യകർമങ്ങളും ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തി രുവനന്തപുരം അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. സൂസൈപാക്യം വചനപ്രഘോഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിനു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾ, മത, സാമൂഹിക ഗങ്ങളിലെ വിശിഷ്ടവ്യക്തികൾ, ബിഷപ്പുമാർ തുടങ്ങിയവർ സംബന്ധിക്കും.

More Archives >>

Page 1 of 454