India - 2025
ഫാ. ആബേൽ പ്രഥമ പുരസ്കാരം സമ്മാനിച്ചു
പ്രവാചകശബ്ദം 22-05-2022 - Sunday
കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ന ല്കുന്ന കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാർ യൂലിയോസ് സമ്മാനിച്ചു. മലയാള സംഗീതരംഗത്ത് ഫാ. ആബേൽ ന ല്കിയ സേവനം വിലപ്പെട്ടതാണെന്ന് ഡോ. ഏബ്രഹാം മാർ യൂലിയോസ് പറഞ്ഞു. മാ ധ്യമദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷൻ പുറത്തിറക്കുന്ന പോസ്റ്റർ സംവിധായകൻ ലിയോ തദേവൂസിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു.
പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം:ജ നറൽ കൗൺസിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി, സംവിധായകൻ ലിയോ തദ്ദേവൂസ്, ഫാ. മിൽട്ടൺ, കലാഭവ ൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ലാഭവൻ സാബു. അവാർഡ് ജേതാവ് സാംജി ആറാ ട്ടുപുഴ എന്നിവർ പ്രസംഗിച്ചു.