Arts

100ാം വയസ്സിലെ അമ്മയുടെ ആഗ്രഹം 'പാപ്പയെ നേരിട്ട് കാണണം': ആഗ്രഹം നിറവേറ്റി മക്കള്‍

പ്രവാചകശബ്ദം 26-05-2022 - Thursday

വത്തിക്കാന്‍ സിറ്റി: ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവമായി കഴിയുന്ന വയോധികയ്ക്കു തന്റെ നൂറാം ജന്മദിനത്തില്‍ ആഗ്രഹം ഒന്നു മാത്രം. ''ഫ്രാന്‍സിസ് പാപ്പയെ കാണണം''. ഒടുവില്‍ അത് നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് മക്കളും കൊച്ചുമക്കളും. കഴിഞ്ഞ ഒക്ടോബര്‍ 24നു നൂറു വയസ്സ് തികഞ്ഞ ഇറ്റലിയിലെ മോന്തേ കത്തീനി സ്വദേശിനിയായ റിന മെയൂച്ചിയാണ് തന്റെ മക്കളോടു തന്റെ അതിയായ ആഗ്രഹം പങ്കുവെച്ചത്. കുടുംബത്തിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ ഏറ്റെടുത്ത അമ്മയുടെ ജീവിതം അടുത്തറിയുന്നവരായിരിന്നു മക്കള്‍.

1921-ൽ പിസ്റ്റോയയിൽ ജനിച്ച്, നാലാം വയസ്സിൽ മോണ്ടെകാറ്റിനിയിലേക്ക് താമസം മാറിയ റിന, സ്‌കൂൾ വിദ്യാഭ്യാസം നേരത്തെ ഉപേക്ഷിച്ച് തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്വേണ്ടി എംബ്രോയ്ഡറി, തയ്യൽ ജോലി എന്നിവ ഏറ്റെടുത്തിരിന്നു. പിന്നീട് ലിയോനെറ്റോ മ്യൂച്ചിയെ വിവാഹം ചെയ്തു. 37 വർഷത്തെ അവരുടെ ദാമ്പത്യ ജീവിതത്തില്‍ നാലു കുഞ്ഞുങ്ങള്‍ ജനിച്ചു. അന്‍പത്തിയെട്ടാം വയസ്സില്‍ ഭര്‍ത്താവ് അന്തരിച്ചു. ആയുസ്സിന്റെ ദൈര്‍ഖ്യം ദൈവം നൂറു വര്‍ഷം അനുവദിച്ചതോടെ പിറന്നാള്‍ ദിനത്തില്‍ മക്കളായ ജിയോവാനിയോടും എഡ്ജിനോടും തന്റെ ആഗ്രഹം പങ്കുവെയ്ക്കുകയായിരിന്നു.

ഒടുവില്‍ ഇന്നലെ മെയ് ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പയുമായി നേരിട്ടു കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയപ്പോള്‍ റിനയ്ക്കു അത് ജന്മദിന സമ്മാനത്തേക്കാള്‍ സ്വപ്ന സാഫല്യമായി. ഇന്നലെ പൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പ, റിന മെയൂച്ചിയെ പ്രത്യേകമായി സ്വീകരിച്ച് അനുഗ്രഹിച്ചു. വത്സല മാതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ മക്കളും ഒപ്പമുണ്ടായിരിന്നു. തന്റെ കഴിഞ്ഞ പൊതുകൂടിക്കാഴ്ചാവേളകളിൽ വയോധികരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുമായി മക്കള്‍ പുലര്‍ത്തേണ്ട ബന്ധങ്ങളെ കുറിച്ചും ഫ്രാൻസിസ് പാപ്പ പ്രത്യേകം സന്ദേശം നല്‍കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 40