India - 2025

വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി

പ്രവാചകശബ്ദം 04-06-2022 - Saturday

മാന്നാനം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർ തോമാ മാത്യുസ് തീയൻ കാതോലിക്കാ ബാവ വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ഇന്നലെ രാത്രി ഏഴിന് പള്ളിയിലെത്തിയ കാതോലിക്ക ബാവ കബറിടത്തിങ്കൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥനാനിരതനായി. ആശ്രമദേവാലയത്തിലെ മനോഹരമായ അള്‍ത്താരയും ആശ്രമത്തിലെത്തി ആശ്രമാധിപരുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ ചാവറയച്ചന്റെ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.

കാതോലിക്ക ബാവയെ ആശ്രമാധിപൻ ഫാ. മാത്യു ചക്കാലയ്ക്കൽ സിഎം കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകുളം, ഫാ മാത്യു പോളച്ചിറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവരും സ്വീകരണത്തിനു നേതൃത്വം നൽകി. കാതോലിക്കാ ബാവയോടൊപ്പം ഫാ. തോമസ് മരോട്ടിപ്പുഴ കെയർ ആൻഡ് ഷെയർ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.

More Archives >>

Page 1 of 461