India - 2024

കെസിവൈഎം മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി

പ്രവാചകശബ്ദം 05-06-2022 - Sunday

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ കേരള കത്തോലിക്ക യുവജനങ്ങള്‍ നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി. കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതയുടെയും സഹകരണത്തോടെയാണ് കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസസമരവും പ്രതിഷേധ ധർണയും തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയത്.

അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശമേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതി യുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരവും പ്രതിഷേധവും.

ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച ഉപവാസസമരം മുൻ എംഎ ൽഎ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നുവരെ നടന്ന ഉപവാസസമരത്തിന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി നേതൃത്വം നല്കി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് 32 രൂപതയിലെ യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി സെക്രട്ടേറിയറ്റ് നടയിലേക്ക് ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി സമരത്തിന് ആശംസകളർപ്പിച്ചു.

More Archives >>

Page 1 of 461