India - 2025
ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്
പ്രവാചകശബ്ദം 06-06-2022 - Monday
കോട്ടയം: പൊതുജനസേവനത്തിലെ മികവിന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ നൽകുന്ന ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാർഡിന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ തെരഞ്ഞടുത്തു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 11ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.