India - 2025
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ യോഗം വിളിച്ച് മാർ ആൻഡ്രൂസ് താഴത്ത്
പ്രവാചകശബ്ദം 02-08-2022 - Tuesday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശപ്രകാരം അതിരൂപത പ്രസ്ബിത്തേരിയം (അതിരൂപതാ വൈദിക കൂട്ടായ്മ) നാലിന് നടക്കും. രാവിലെ പത്തിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണ് യോഗം. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്ത് നിയമിതനായതിനു ശേഷമുള്ള ആദ്യത്തെ വൈദിക കൂട്ടായ്മയാണ് വ്യാഴാഴ്ച നടക്കുക. പൗരോഹിത്യത്തിന്റെ രജത, സുവർണ ജൂബിലി ആഘോഷിക്കുന്ന വൈദികരെ യോഗത്തിൽ ആദരിക്കും. അതിരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സംബന്ധിക്കണമെന്ന് സിഞ്ചെല്ലൂസ് ഫാ. ഹോർമീസ് മൈനാട്ടി, വൈദികർക്കു നല്കിയ കുറിപ്പിൽ അറിയിച്ചു.