India - 2025

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു

പ്രവാചകശബ്ദം 01-08-2022 - Monday

കോഴിക്കോട്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റുമായ ബേബി പെരിമാലിൽ അന്തരിച്ചു. ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. എറണാകുളത്ത് ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മണാശേരിയിൽ വച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. പിന്നീട് ഇതുവഴി വന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരാണ് ബേബിയെ ആ ശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്ന ബേബി. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. കാറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

More Archives >>

Page 1 of 473