India - 2025

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി: രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി

ദീപിക 13-11-2022 - Sunday

ന്യൂഡൽഹി: മറ്റു മതങ്ങളിലേക്കു പരിവർത്തനം നടത്തുന്നവർക്ക് അതുവരെയുള്ള അവരുടെ ജാതി നഷ്ടപ്പെടുമെന്ന് കേന്ദ്ര സർക്കാർ. ദളിത് ക്രൈസ്തവരെയും മുസ്ലിംക ളെയും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ലെന്നു വിശദീകരിച്ചു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു മതത്തിലേക്കു വിശ്വാസം മാറിയിട്ടും സാമൂഹിക അസമത്വം അനുഭവിക്കുന്നുണ്ട് എന്നു തെളിയിക്കണം. അതായത്, താൻ മുമ്പ് ഉൾപ്പെട്ടിരുന്ന ഗോത്രത്തിലോ ജാതിയിലോ ആയിരുന്നപ്പോൾ അനുഭവിച്ചിരുന്ന അതേ അസമത്വം മതം മാറിയിട്ടും അനുഭവപ്പെടുന്നുണ്ട് എന്നു സ്ഥിരീകരിക്കണം. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലാത്ത കാലത്തോളം മതപരിവർത്തനം നടത്തിയവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. അത് അങ്ങേയറ്റം അനീതിയും പട്ടി കജാതി വിഭാഗത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതുമായിരിക്കുമെന്നാണ് വിവിധ കോടതിവിധികൾ ചൂണ്ടിക്കാട്ടി സർക്കാർ വാദിക്കുന്നത്.

എല്ലാ മതങ്ങളിലെയും ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകണം എന്ന രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോർട്ടിനോടു യോജിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യ ക്തമാക്കുന്നു. യഥാർഥ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ പഠനം നടത്താതെ യാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്. എല്ലാ മതങ്ങളിലെയും ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകണം എന്ന രംഗ നാഥ മിശ്ര കമ്മീഷന്റെ റിപ്പോർട്ടിനോടു യോജിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യ ക്തമാക്കുന്നു. യഥാർഥ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ പഠനം നടത്താതെയാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്.

രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് വളരെ സങ്കുചിത മനോഭാവമാണ് കമ്മീഷൻ വച്ചുപുലർത്തിയത്. അതിനാൽ തന്നെ കമ്മീഷൻ റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും പാർലമെന്റിന്റെയും രാഷ്ട്രപ തിയുടെയും അധികാരത്തെ മാനിക്കുകയാണു വേണ്ടതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങ ളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങൾ തമ്മിലും പ്രകടമായ വ്യത്യാസമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ന്യായീകരിക്കുന്നു. മാത്രമല്ല പല ഹിന്ദു ജാതികളിലുമുള്ള പോലെ അടിച്ചമർത്തലും തൊട്ടുകൂടായ്മയും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഇടയിൽ ഇല്ലാത്തതു കൊണ്ടാണ് ആ മതങ്ങളിലേക്കു പരിവർത്തനം ചെയ്തവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താത്തതെന്നും കേന്ദ്രം വിശദീകരിക്കുന്നു.

ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽ സാമൂഹിക അയിത്തമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മതങ്ങളിലുള്ള പിന്നാക്ക സമുദായങ്ങളെ പട്ടികജാതിയിൽ ഉൾ പ്പെടുത്താതെന്നും പറയുന്നു. വിദേശമതങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗ ങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനു മുൻപ് 2019ൽ നൽകിയ സത്യവാങ്മൂലത്തിലും, ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

More Archives >>

Page 1 of 492