India - 2025
തൃശൂർ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ 2500 പേർ പങ്കെടുക്കുന്ന റമ്പാൻ പാട്ട് ആലാപനം
21-11-2022 - Monday
തൃശൂർ: തൃശൂർ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇന്നു റമ്പാൻ പാട്ട് ആലാപനം സംഘടിപ്പിക്കും. പാലയൂർ ദേവാലയത്തിലെ തളിയക്കുളത്തിനു ചുറ്റും സംഘടിപ്പിക്കുന്ന പരിപാടിയിൽ 2500 പേർ പങ്കെടുക്കും. വിശുദ്ധ തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് മെഗാ റമ്പാൻ പാട്ട് നടത്തുന്നത്. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കു ന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കലയാണ് റമ്പാൻ പാട്ട്.
അതിരൂപതയിലെ വിവിധ മാതൃവേദി യൂണിറ്റുകളിൽ നിന്നായി അമ്മമാർ എത്തും. ഇത്രയും പേർ ഒന്നിച്ച് റമ്പാൻ പാട്ട് പാടുന്നത് ഗിന്നസ് റിക്കാർഡായി മാറുമെന്നു പത സമ്മേളനത്തിൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ പറഞ്ഞു. പ്രസിഡന്റ് എൽസി വിൻസന്റ്, സെക്രട്ടറി ജീന ജോസഫ്, ട്രഷറർ ശോഭ ജോൺസൻ, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.