India - 2024

മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നാളെ

പ്രവാചകശബ്ദം 16-11-2022 - Wednesday

ആലുവ: പ്രസിദ്ധമായ മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും. നാളെ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ തലവനും സെമിനാരി പൂർവവിദ്യാർഥിയുമായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നൽകും. തുടർന്നുള്ള പൊതുയോഗം കർദ്ദിനാൾ ഉദ്ഘാടനം ചെയ്യും. സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവ, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ മാർ ജോസഫ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. സെമിനാരി സിനഡൽ കമ്മീഷൻ അംഗം മാർ ജോൺ നെല്ലിക്കുന്നേൽ നവതി പുസ്തക പരമ്പര പ്രകാശനം ചെയ്യും. സെമിനാരി സിനഡൽ കമ്മീഷൻ അംഗം മാർ ടോണി നീലങ്കാവിൽ നവതി വൈദിക അനുയാത്ര ശുശ്രൂഷ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ റവ.ഡോ. വർഗീസ് പൊട്ടക്കൽ, റവ.ഡോ. ചാക്കോ പുത്തൻപുരക്കൽ, സിസ്റ്റർ ഗ്രേസ് തെരേസ്, റവ. ഡോ. സുജൻ അ മൃതം, റവ. ഡോ.തോമസ് മരോട്ടിക്കാപറമ്പിൽ, ഡോ. ജോസ് പോൾ, റവ.ഡോ. വർഗീ സ് തനമാവുങ്കൽ എന്നിവർ ആശംസകൾ അർപ്പിക്കും. സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ റവ. ഡോ.ജോൺ പോൾ പറപ്പിള്ളിയാത്ത് നന്ദിയും പറയും.

More Archives >>

Page 1 of 492