India - 2025

മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജേക്കബ് തൂങ്കുഴിയുടെയും ജന്മദിനാഘോഷം ഇത്തവണയും അഗതികളോടൊപ്പം

പ്രവാചകശബ്ദം 13-12-2022 - Tuesday

തൃശൂർ: അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജേക്കബ് തൂങ്കുഴിയുടെയും ജന്മദിനാഘോഷം ഇന്ന് ഡിബിസിഎൽസിയിൽ നടക്കും. പതിവു തെറ്റിക്കാതെ അഗതികളോടൊപ്പം ഭക്ഷണം കഴിച്ചാണ് ജന്മദിനാഘോഷം നടത്തുക. കൂടാതെ വീടില്ലാത്തയാൾക്കുള്ള വീടിന്റെ നിർമാണത്തിനു തുടക്കം കുറിച്ച് തറക്കില്ലടലും നടത്തും. ഇന്നു രാത്രി ഏഴിന് ഡിബിസിഎൽസിയിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ മേ യർ എം.കെ വർഗീസ് അധ്യക്ഷത വഹിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.

More Archives >>

Page 1 of 497