India

ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന പറപ്പൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും

പ്രവാചകശബ്ദം 10-12-2022 - Saturday

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പറപ്പൂർ സെന്‍റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ ഗ്രൌണ്ടില്‍ നടന്നു വരുന്ന കൃപാഭിഷകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ഞായറാഴ്ച സമാപിക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം 04:30നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 09:30നാണ് സമാപിക്കുക. വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, സൌഖ്യാരാധന എന്നിവ എല്ലാ ദിവസവും നടക്കുന്നുണ്ട്. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലും ലഭ്യമാണ്.



More Archives >>

Page 1 of 497