India - 2025
മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം: എക്യുമെനിക്കൽ സെമിനാര്‍ ഇന്ന്
15-12-2022 - Thursday
ചങ്ങനാശേരി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാ ഘോഷത്തോടനുബന്ധിച്ച് സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം എംഒസിയിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ എക്യുമെനിക്കൽ സെമിനാറും സഭൈക്യ സമ്മേളനവും നടത്തും. വത്തിക്കാനിലെ സഭൈക്യ കാര്യാലയ സെക്രട്ടറി ബിഷപ്പ് ബ്രയാൻ ഫാരൽ ഉദ്ഘാടനം ചെയ്യും. സഭൈക്യ കാര്യാലയ അണ്ടർ സെക്രട്ടറി റവ. ഡോ. ദസ്തേവിൽ ഹിയാസിന്ത് സെമിനാറിൽ പങ്കെടുക്കും. റവ. ഡോ. റെജി മാത്യു, ഫാ. തോമസ് കുഴുപ്പിൽ, റവ. ഡോ. ബി ജു, റവ. ഡോ. മത്തായി കടവിൽ എന്നിവർ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സഭൈക്യ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചരി ഉദ്ഘാടനം ചെയ്യും. സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ക്നാനായ യാക്കോബായ സഭാ മേല ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര ഓർത്തഡോക് സ് സഭാ മെത്രാപ്പോലീത്താ സക്കറിയാസ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഡോ. ജേക്കബ് കറുകയിൽ, റവ. ഡോ. സ്കറിയ കന്യകോണിൽ, റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ. ജോസഫ് ഈറ്റോലിൽ, ഡോ. സിസ്റ്റർ ജ്യോതി കോടിക്കുളം എന്നിവർ പ്രസംഗിക്കും.