India - 2025

മാർത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം 21ന്

പ്രവാചകശബ്ദം 18-12-2022 - Sunday

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം 21ന് ഉച്ചകഴിഞ്ഞു മൂന്നിന് നിരണം സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർ ത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ അധ്യക്ഷതവഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

More Archives >>

Page 1 of 498