India - 2024
കാത്തലിക്ക് നഴ്സസ് ഗിൽഡ് സംസ്ഥാന നേതൃസംഗമം നടത്തി
18-02-2023 - Saturday
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നടന്ന കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സിഎൻജിഐ സ്റ്റേറ്റ് എക്ലെസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജെയിംസ് പി. കുന്നത്ത്, പ്രസിഡന്റ് സിസ്റ്റർ സോണിയ, ഫാ. ജേക്കബ് അത്തിക്കളം, ജോസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.