India - 2024

30 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ്

പ്രവാചകശബ്ദം 09-03-2023 - Thursday

കോട്ടയം: സുറിയാനി എഴുതാനും വായിക്കാനും പാടാനും വിവർത്തനം ചെയ്യാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ് സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) ഏപ്രിൽ 10 മുതൽ ആരംഭിക്കും. ക്ലാസുകൾ പൗരസ്ത്യ സുറിയാനിയിലും പാശ്ചാത്യ സുറിയാനിയിലും പ്രത്യേകമായി നടത്തും. ഫാ. രാജു പറക്കോട്ട് ക്ലാസുകൾക്കു നേതൃത്വം നൽകും. താത്പര്യമുള്ളവർ കോട്ടയം ബേക്കർഹില്ലിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സീരി) parakkottu@outlook.com എന്ന ഇമെയിലിലോ, 6282617089 എന്ന ഫോൺ നമ്പരിലോ 31നുമുമ്പായി ബന്ധപ്പെടണം.

More Archives >>

Page 1 of 513