News - 2025

മെത്രാന്മാരുടെ ഡിക്കാസ്റ്ററിക്ക് പുതിയ അണ്ടർ സെക്രട്ടറി

പ്രവാചകശബ്ദം 30-06-2023 - Friday

റോം; മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി മോൺ. ഇവാൻ കോവാക്കിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പതിനൊന്നു വര്‍ഷങ്ങളായി മെത്രാന്മാരുടെ തിരുസംഘത്തിൽ സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1978 മാർച്ച് 28ന് ബോസ്നിയ ഹെർത്സെ ഗൊവിനയിൽ ജനിച്ച അദ്ദേഹം മോസ്റ്റർ ദുവ്നോ രൂപതയ്ക്കു വേണ്ടി 2003 ജൂലൈ 5നു വൈദികനായി.

വെനീസിലെ പത്താം പീയസ് കാനോനിക നിയമ വിഭാഗത്തിലും പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിലും കാനോനിക നിയമത്തിൽ അദ്ദേഹം പഠനം നടത്തി. രൂപതയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹത്തെ 2012 ജനുവരിയിൽ മെത്രാന്മാരുടെ തിരുസംഘത്തിൽ നിയമിച്ചു. ഒരു പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് പിന്നാലെ പുതിയ ദൗത്യം മോൺ. ഇവാൻ കോവാക്കിനു ലഭിക്കുകയായിരിന്നു.

More Archives >>

Page 1 of 857