India - 2025

കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ സാന്ത്വനവുമായി മെത്രാന്മാരുടെ സന്ദര്‍ശനം

10-07-2023 - Monday

കൊച്ചി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്ക ബിഷപ്പുമാർ സന്ദർശനം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററി ൽ നടന്നുവരുന്ന കെആർഎൽസിസി ത്രിദിന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുമാണ് ഇന്നലെ കണ്ണമാലി ചെറിയകടവ് പ്രദേശം സന്ദർശിച്ചത്. കടൽഭിത്തി തകർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ പരാതികളും സങ്കടങ്ങളും ബിഷപ്പുമാരുമായി പങ്കുവെച്ചു.

കടലേറ്റം രൂക്ഷമായപ്പോൾ വെള്ളം ഇരച്ചുകയറി നിരവധി വീടുകൾ താമസയോഗ്യമല്ലാതായിരിക്കുകയാണ്. സാധനസാമഗ്രികളും നഷ്ടപ്പെട്ടു. വളരെ കാലമായി തുടരുന്ന ഈ ദുരിതങ്ങൾക്ക് അവസാനം ഉണ്ടാക ണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിട്ടും ഒരു ഫലവും ഉണ്ടായിട്ടി ല്ലെന്നും ജനങ്ങൾ പറഞ്ഞു.

തീരദേശവാസികളുടെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ചെല്ലാനം മാതൃകയിൽ ടെട്രാപ്പോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണം. നിലവിൽ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽ കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർക്കു മുന്നിൽ ബിഷപ്പുമാർ ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി.

ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ക്രിസ്തുദാസ്, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഹൈബി ഈഡൻ എംപി, കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശേരി, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ സുൽത്താൻ പേട്ട് രൂപത വികാരി ജനറൽ മോൺ. സുന്ദർരാജ് അലിസ്, കൊച്ചി രൂപത ചാൻസലറും പിആർഒയുമായ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.


Related Articles »